‘ഓ​ർ​മത്തു​രു​ത്ത് 2021’ പ​ദ്ധ​തി​ക്ക് തി​രു​വ​മ്പാ​ടി​യി​ൽ തു​ട​ക്ക​മാ​യി
Saturday, January 23, 2021 12:23 AM IST
തി​രു​വ​മ്പാ​ടി: ഹ​രി​ത കേ​ര​ളം മി​ഷ​നും തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി​ന​ട​ത്തു​ന്ന ഓ​ർ​മ്മ​ത്തു​രു​ത്ത് 2021 പ​ദ്ധ​തി തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു.​ ആ​ന​ക്കാം​പൊ​യി​ൽ ഗ​വ. എ​ൽ​പി​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​ല വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു കൊ​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി പു​ളി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​ഗി​രീ​ഷ്, മ​റ്റു ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഓ​ർ​മ്മ തു​രു​ത്തി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.