കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ം
Saturday, January 23, 2021 12:23 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ തി​രു​നാ​ളി​ന് റെ​ക്ട​ർ ഫാ.​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി, തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന്(​വാ​ർ​ഡ് 15 മു​ത​ൽ 21 വ​രെ) രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, 9.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന.
24 ന്(​വാ​ർ​ഡ് എ​ട്ട് മു​ത​ൽ 14 വ​രെ)​രാ​വി​ലെ 6.30 നും ​എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 9.30 ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, 25 ന് (​വാ​ർ​ഡ്‌ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ)​രാ​വി​ലെ 6.30 നും 9.30 ​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 26 ന് ​രാ​വി​ലെ 6.30നും ​എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ 10-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കം എ​ന്നി​വ ന​ട​ക്കും.