സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ദി​നം വൃക്ഷത്തൈ നട്ട് ആ​ഘോ​ഷി​ച്ചു
Saturday, January 23, 2021 12:24 AM IST
കു​റ്റ്യാ​ടി: ചാ​ത്ത​ൻ​കോ​ട്ടു​ന​ട എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ക​വ​യി​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു. ക​വ​യി​ത്രി​യു​ടെ ഓ​ർ​മ്മ​ക​ളു​ടെ സ​ന്ദേ​ശ​മാ​യി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഇ​ല​ഞ്ഞി​മ​ര​ത്തൈ ന​ട്ടു കൊ​ണ്ട് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ഇ​ട​യാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ടി.​ടി. മൂ​സ, ജോ​മി​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​ൻ സി.​എം. അ​ശോ​ക​ൻ വൃ​ക്ഷ​ത്തൈ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
ഞാ​വ​ൽ​തൈ ന​ട്ട് സു​ഗ​ത​കു​മാ​രി​യെ
അ​നു​സ്മ​രി​ച്ചു
കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച ക​വയി​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യു​മാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക്ക് സ്കൂ​ളി​ൽ ഞാ​വ​ൽ​തൈ ന​ട്ടു. അ​ധ്യാ​പി​ക​യും സാ​ഹി​ത്യ​നി​രൂ​പ​ക​യു​മാ​യ ഡോ. ​ഐ​റി​സ് ഇ​വാ​ഞ്ച​ലി​ൽ ആ​ണ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഞാ​വ​ൽ​തൈ ന​ട്ട് ക​വി​യെ അ​നു​സ്മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കി​ക്കൊ​ണ്ട് നി​ര​വ​ധി​യാ​യ പ്ര​കൃ​തി​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ സു​ഗ​ത​കു​മാ​രി​ടീ​ച്ച​ർ ധീ​ര​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. സൈ​ല​ന്‍റ് വാ​ലി​യി​ൽ നി​ന്നാ​രം​ഭി​ച്ച മ​ഹ​ത്താ​യ ഇ​ട​പെ​ട​ലു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ത​യോ​ര​ത്തെ പ്രി​യ​വൃ​ക്ഷ​ങ്ങ​ൾ​ക്ക് കാ​വ​ലാ​ളാ​കു​വോ​ളം അ​വി​സ്മ​ര​ണീ​യ​മാ​യി ഡോ. ​ഐ​റി​സ് ഇ​വാ​ഞ്ച​ലി​ൽ പ​റ​ഞ്ഞു.
വൃ​ക്ഷ​ത്തൈ ന​ട്ട്
സ്മ​ര​ണാ​ഞ്ജ​ലി
പേ​രാ​മ്പ്ര: അ​ന്ത​രി​ച്ച ക​വി​യ​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​യു​മാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ വൃ​ക്ഷ​ത്തൈ ന​ട്ടു. സു​ഗ​ത​കു​മാ​രി അ​വ​സാ​ന നാ​ളു​ക​ളി​ല്‍ കൊ​തി​ച്ച​ത് ത​നി​ക്ക് വേ​ണ്ട​ത് ഒ​രാ​ല്‍​മ​രം മാ​ത്ര​മാ​ണ്, പ​ഴ​ങ്ങ​ളും പ​ക്ഷി​ക​ളു​മു​ള്ള ഒ​രാ​ല്‍​മ​രം. നാ​ടി​ന് ത​ണ​ലേ​കു​ന്ന ഒ​ന്നും എ​ഴു​തി​വെ​ക്കാ​ത്ത ഒ​രു ആ​ല്‍​മ​രം.
സു​ഗ​ത​കു​മാ​രി​യു​ടെ അ​ന്ത്യാ​ഗ്ര​ഹം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് കാ​യ​ണ്ണ മാ​ട്ട​നോ​ട് എ​യു​പി സ്‌​ക്കൂ​ൾ. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. നാ​രാ​യ​ണ​ന്‍ വൃ​ക്ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എം ഇ​ന്‍ ചാ​ര്‍​ജ് കെ. ​സ​ജീ​വ​ൻ, എം​പി​ടി​എ ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ എ​ൻ.​കെ. നി​ഷി​ദ, വി.​പി. ഷാ​ജി, എം.​കെ. ബാ​ല​ൻ, ര​മ്യ ആ​ര്‍. കൃ​ഷ്ണ​ന്‍, അ​ജീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.