മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Saturday, January 23, 2021 11:36 PM IST
ക​ൽ​പ്പ​റ്റ: തോ​മാ​ട്ടു​ചാ​ൽ അ​ന്പാ​ടി ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ​നി​ന്നു ര​ണ്ട​ര പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ, 2,800 രൂ​പ, വാ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സി​ൽ കോ​യ​ന്പ​ത്തൂ​ർ മേ​ട്ടു​പ്പാ​ള​യം ആ​ളാം​കൊ​ന്പ് സ്വ​ദേ​ശി വി​ജ​യ​നെ(46) അ​ന്പ​ല​വ​യ​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

എ​സ്ഐ അ​നൂ​പ്, എ​സ്‌​സി​പി​ഒ​മാ​രാ​യ ഷാ​ജ​ഹാ​ൻ, ര​വി, എ​ൽ​ദോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മേ​ടു​പാ​ള​യ​ത്തി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 17നും 19​നും ഇ​ട​യി​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്താ​യി​രു​ന്നു മോ​ഷ​ണം. അ​ടു​ക്ക​ള​ഭാ​ഗ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് ക​ള്ള​ൻ വീ​ടി​ന​ക​ത്തു ക​യ​റി​യ​ത്.