കോ​ര​പ്പു​ഴ​യു​ടെ ആ​ഴം വീ​ണ്ടെ​ടു​ക്കു​ന്ന പ​ദ്ധ​തി; ചെ​ളി​യും മ​ണ​ലും സൂ​ക്ഷി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​ം: കോ​ട​തി
Saturday, January 23, 2021 11:36 PM IST
കൊ​യി​ലാ​ണ്ടി: കോ​ര​പ്പു​ഴ​യു​ടെ ആ​ഴം വീ​ണ്ടെ​ടു​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന ചെ​ളി​യും മ​ണ​ലും സൂ​ക്ഷി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ജ​ല​സേ​ച​ന വ​കു​പ്പി​നോ​ട് കോ​ട​തി. ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ൾ ബെ​ഞ്ചാ​ണ് ഇ​ട​ക്കാ​ല​യു​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ടെ​ൻ​ഡ​ർ വി​ളി​ച്ച ക​മ്പ​നി ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വ്യ​വ​സ്ഥ​ക​ൾ ജ​ല​സേ​ച​ന​വ​കു​പ്പ് പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് ക​രാ​ർ ഉ​റ​പ്പി​ക്കാ​തെ ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

നീ​ക്കം​ചെ​യ്യേ​ണ്ട മ​ണ​ലും ചെ​ളി​യും സൂ​ക്ഷി​ക്കാ​നു​ള്ള ഭൂ​മി​യെ​ സം​ബന്ധിച്ച് ക​രാ​റി​ൽ വ്യ​ക്ത​ത​ത​യി​ല്ലെ​ന്നാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ച​ത്. ക​രാ​ർ ഒ​പ്പി​ടു​ന്ന വ്യ​വ​സ്ഥ​യി​ൽ നി​ർ​ദി​ഷ്ട ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ സൂ​ചി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി .

ജ​ല​സേ​ച​ന​വ​കു​പ്പി​നെ​തി​രേ ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ടെ​ൻ​ഡ​ർ​ വി​ളി​ച്ച ക​മ്പ​നി കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. കോ​ര​പ്പു​ഴ റെ​യി​ൽ​വേ പാ​ലം​മു​ത​ൽ അ​ഴി​മു​ഖം​വ​രെ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും ചെ​ളി​യും നീ​ക്കി പു​ഴ​യു​ടെ സ്വാ​ഭാ​വി​ക​ത വീ​ണ്ടെ​ടു​ക്കാ​നാ​ണ് പ​ദ്ധ​തി​ വ​ന്ന​ത്.

മ​ണ​ലും ചെ​ളി​യും സൂ​ക്ഷി​ക്കാ​ൻ അ​ഴി​മു​ഖ​ത്ത് ഒ​ന്ന​ര​ഹെ​ക്ട​ർ പു​റ​മ്പോ​ക്കു​ഭൂ​മി ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഭൂ​മി​യി​തു​പോ​രെ​ന്ന വാ​ദ​വും ക​രാ​ർ ക​മ്പ​നി ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.