റോ​ഡ് സു​ര​ക്ഷാ​വാ​രം: എ​സ്പി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Saturday, January 23, 2021 11:40 PM IST
മു​ക്കം: റോ​ഡ് സു​ര​ക്ഷാ​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ല്ലി​ക്കാ​പ​റ​ന്പ് ഗ്രീ​ൻ​വാ​ലി പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​ല​പ്പു​റം എ​സ്പി അ​ബ്ദു​ൽ​ക​രീ​മു​മാ​യി മ​ല​പ്പു​റം എം​സ്പി​യി​ലെ എ​സ്പി ഓ​ഫീ​സി​ൽ വ​ച്ച് സം​വ​ദി​ച്ചു. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ,പ​രി​ഷ്കാ​ര​ങ്ങ​ൾ, സൈ​ബ​ർ നി​യ​മ​ങ്ങ​ൾ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ എ​സ്പി​യോ​ട് ചൊ​ദി​ച്ചു മ​ന​സി​ലാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ശ​യ​ങ്ങ​ൾ​ക്കും എ​സ്പി മ​റു​പ​ടി പ​റ​ഞ്ഞു.
വി​ദ്യാ​ർ​ഥി​ക​ളാ​യ അ​സ അ​ൻ​ജും, ന​സ നൗ​ഷാ​ദ്, റൈ​ഹാ​ൻ ഫ​റാ​സ്, സ​ബാ​ഹ്,ദ​ർ​വീ​ഷ്, ഹ​ല ബ​യാ​ൺ,മു​ജാ​ഹി​ദ, പ്രി​ൻ​സി​പ​ൽ ടി.​പി.​ബു​ഷ്റ,അ​ധ്യാ​പ​ക​രാ​യ വി.​ടി.​അ​ബ്ദു​ൽ സ​ലാം,എ.​പി.​മു​ന​വ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.