റെ​യി​ൽ​വേ ട്രാ​ക്കി​ൽ ബി​യ​ർ കു​പ്പി​ക​ൾ: ആ​ർ​പി​എ​ഫ് പ​രി​ശോ​ധ​ന ന​ട​ത്തി
Monday, January 25, 2021 12:04 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ട്ട് ബി​യ​ർ കു​പ്പി​ക​ൾ ക​ണ്ടെ​ത്തി. പോ​ലീ​സ് സ്റ്റേ​ഷ​നു അ​ടു​ത്തുള്ള പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വെ ട്രാ​ക്കി​ലാ​ണ് കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​ലെ​ണ്ണം​പൊ​ട്ടി​യ നി​ല​യി​ലും ബാ​ക്കി പൊ​ട്ടാ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മാ​വേ​ലി എ​ക്സ്പ്ര​സ് ക​ട​ന്നു പോ​യ​തി​ന് പി​ന്നാ​ലെ വ​ലി​യ ശ​ബ്ദം കേ​ട്ട​താ​യി വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് നി​ന്നും ആ​ർ​പി​എ​ഫ് എ​ത്തി ട്രാ​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ വീ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി. കൊ​യി​ലാ​ണ്ടി പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ട​ത്തി.