ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ം: എം.​ടി. ര​മേ​ശ്
Monday, January 25, 2021 11:31 PM IST
പേ​രാ​മ്പ്ര: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ക​ള്ള പ്ര​ച​ര​ണ​ത്തി​നെ​തി​രെ ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. മു​ര​ളി ന​യി​ക്കു​ന്ന ക​ർ​ഷ​ക മു​ന്നേ​റ്റ യാ​ത്ര ആ​രം​ഭി​ച്ചു. പേ​രാ​മ്പ്ര​യി​ൽ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക നി​യ​മം ക​ർ​ഷ​ക​രു​ടെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്നും 2022 ഓ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​ക എ​ന്ന​താ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യം. പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ കാ​ർ​ഷി​ക​രം​ഗ​ത്ത് പ​രി​ഷ്ക്കാ​രം വേ​ണ​മെ​ന്ന് പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ കാ​ണി​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി. കാ​ർ​ഷി​ക​രം​ഗ​ത്തെ കു​ത്ത​ക​ക​ളു​ടെ സ​മ്മ​ർ​ദ്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് പ്ര​തി​പ​ക്ഷം സ​മ​രം ചെ​യ്യു​ന്ന​ത്. യ​ഥാ​ർ​ത്ഥ ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ന് എ​തി​രാ​ണെ​ന്നും ര​മേ​ശ് പറഞ്ഞു.
ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജി​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ൻ, ടി. ​ച​ക്രാ​യു​ധ​ൻ, രാ​മ​ദാ​സ് മ​ണ​ല​രി, വാ​സു​ദേ​വ​ൻ ന​മ്പു​തി​രി, കെ. ​സ​ദാ​ന​ന്ദ​ൻ, വി.​സി. ബി​നി​ഷ്, ത​റ​മ​ൽ രാ​ഗേ​ഷ്, ശ്രീ​ജി​ത്ത് ക​ല്ലോ​ട്, ടി.​കെ. ര​ജി​ഷ്, ഇ. ​പ​വി​ത്ര​ൻ, സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.