പി​രി​ച്ചു​വി​ട്ട മെ​ഡിക്കൽ ​കോ​ള​ജ് ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ണി മാ​ർ​ച്ച് നാ​ളെ
Monday, January 25, 2021 11:31 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് അ​ന്യാ​യ​മാ​യി പി​രി​ച്ചു​വി​ട്ട ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി മാ​ർ​ച്ച് ന​ട​ത്തും. പ​ട്ടി​ണി​യി​ലാ​യ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ളെ രാ​വി​ലെ 9.30ന് ​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ക​ള​ക്ട​റേ​റ്റു​വ​രെ​യാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ക. പ​ട്ടി​ണി മാ​ർ​ച്ച് എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​വി​ഡ് കാ​ല​ത്തു​ൾ​പ്പെ​ടെ ജോ​ലി​ചെ​യ്ത 40 തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി സ​മ​ര​ത്തി​ലാ​ണ്. ഇ​വ​രു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മ​ര സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
സ​മ​ര സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ ദി​നേ​ശ് പെ​രു​മ​ണ്ണ, വൈ​സ് ചെ​യ​ർ​മാ​ൻ വി​ബീ​ഷ് ക​ന്പ​ന​ക​ണ്ടി, ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളാ​യ കെ.​വി​നി​ത, വി​ജ​യ നി​ർ​മ​ല തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.