ജി​ല്ല​യി​ല്‍ ഒ​രു എം​എ​ല്‍​എ വേ​ണം; സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ളി​ല്‍ മു​ഴു​കി കോ​ണ്‍​ഗ്ര​സ്
Monday, March 1, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഒ​രു എം​എ​ല്‍​എ എ​ന്ന 20 വ​ര്‍​ഷ​ത്തെ സ്വ​പ്‌​നം ഇ​ത്ത​വ​ണ പൂ​വ​ണി​യു​മോ എ​ന്ന​ച​ര്‍​ച്ച​ക​ളി​ല്‍ മു​ഴു​കി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം. പ​രി​ച​യ​സ​മ്പ​ന്ന​രെ​യും പു​തു​മു​ഖ​ങ്ങ​ളെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്കു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്.
യു​വ​നി​ര​യ്ക്കും സ്ത്രീ​ക​ൾ​ക്കും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം കോ​ൺ​ഗ്ര​സ് പ​ട്ടി​ക​യി​ലു​ണ്ടാ​കു​മെ​ന്നാ​ണ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പാ​ളി​പ്പോ​യെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​മ​ത​സ്വ​ര​ങ്ങ​ള്‍ ഉ​യ​രാ​ത്ത രീ​തി​യി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.ബാ​ലു​ശേ​രി​യി​ൽ ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​ടെ​യും നാ​ദാ​പു​ര​ത്ത് കെ. ​പ്ര​വീ​ൺ കു​മാ​റി​ന്‍റെ​യും പേ​രു​ക​ളാ​ണ് ഉ​യ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​ഷ്ണ​നാ​ണ് മു​ൻ​തൂ​ക്കം.
ര​ണ്ടു ത​വ​ണ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന വി​ദ്യ​യു​ടെ പേ​രാ​ണ് എ​ഐ​സി​സി​യു​ടെ സ​ർ​വേ സം​ഘം നി​ർ​ദേ​ശി​ച്ച​ത്. നോ​ർ​ത്തി​ലെ പ​ട്ടി​ക​യി​ൽ കെ​എ​സ‌്്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തു​മു​ണ്ട്. അ​ഭി​ജി​ത്തി​ന് കൊ​യി​ലാ​ണ്ടി ന​ൽ​കി​യാ​ൽ കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ ത​ന്നെ​യാ​കും സ്ഥാ​നാ​ർ​ഥി.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൊ​യി​ലാ​ണ്ടി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക വീ​ണ്ടും മാ​റി​മ​റി​യും. കൊ​യി​ലാ​ണ്ടി​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ തോ​റ്റ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ക​ച്ച​കെ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും സീ​റ്റ് കി​ട്ടാ​ൻ സാ​ധ്യ​ത മ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ ആ​ദം മു​ൽ​സി മ​ത്സ​രി​ച്ച ബേ​പ്പൂ​രി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി പി. ​ഉ​ഷ​ദേ​വി​യു​ടെ പേ​ര് സാ​ധ്യ​താ​പ​ട്ടി​ക​യി​ലു​ണ്ട്. ബാ​ലു​ശേ​രി​ക്ക് പ​ക​രം ഈ ​മ​ണ്ഡ​ലം ലീ​ഗി​ന് ന​ൽ​കാ​നും സാ​ധ്യ​ത​യു​ണ്ട്.
എ​ല​ത്തൂ​രി​ൽ യു​വ​നേ​താ​വും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ നി​ജേ​ഷ് അ​ര​വി​ന്ദി​നെ​യും യു.​വി. ദി​നേ​ശ് മ​ണി​യെ​യും പ​രി​ഗ​ണി​ക്കു​ന്നു. മു​സ്ലിം ലീ​ഗി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​യ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​റും പാ​റ​ക്ക​ൽ അ​ബ്ദു​ള്ള​യും വീ​ണ്ടും മ​ത്സ​രി​ക്കും.
തി​രു​വ​മ്പാ​ടി​യി​ൽ സി.​പി. ജോ​ണി​ന് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ലീ​ഗി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെങ്കിലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. വ​ട​ക​ര​യി​ൽ ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ​യെ യു​ഡി​എ​ഫ് പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്ന രീ​തി​യി​ലു​ള്ള സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.