സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം: അ​വ​സാ​ന​നി​മി​ഷംവ​രെ കാ​ത്തി​രി​ക്കാ​ന്‍ ബി​ജെ​പി
Monday, March 1, 2021 12:15 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: തി​ര​ക്കി​ട്ട് സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രൊ​ക്കെ​യെ ന്ന​റി​ഞ്ഞ​തി​നു​ശേ​ഷ​മാ​യി​രി​ക്കും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​വ​ത​രി​പ്പി​ക്കു​ക. സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​യി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ലും മു​ന്ന​ണി​ക​ള്‍​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന അ​സ്വാ​ര​സ്യം പൊ​ട്ടി​ത്തെ​റി​യി​ലേ​ക്കോ ഉ​ള്ളി​ല്‍ ത​ന്നെ​യു​ള്ള സ​മാ​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്കോ നീ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍ അ​ത് കൂ​ടി​മു​ത​ലാ​ക്കി കൊ​ണ്ട് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് സം​സ്ഥാ​ന ഘ​ട​കം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ള്ള നേ​താ​ക്ക​ള്‍ ബി​ജെ​പി​യു​മാ​യി അ​വ​സാ​ന​നി​മി​ഷം യോ​ജി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ല്‍ അ​വ​രെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​ന് താ​ല്‍​പ​ര്യ​മു​ണ്ട്. ഇ​ങ്ങ​നെ എ​ത്തു​ന്ന "സീ​റ്റ് ' മോ​ഹി​ക​ള്‍ ജ​ന പി​ന്തു​ണ​യു​ള്ള​വ​രാ​ണെ​ങ്കി​ല്‍ എ​ന്‍​ഡി​എ ടി​ക്ക​റ്റി​ല്‍ മ​ല്‍​സ​രി​പ്പി​ക്കാ​ന്‍ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം പ​ച്ച​ക്കൊ​ടി കാ​ട്ടി​ക​ഴി​ഞ്ഞു. പാ​ര്‍​ട്ടി​യു​ടെ ഉ​റ​പ്പു​ള്ള വോ​ട്ടു​ക​ള്‍​ക്ക് പു​റ​മേ നി​ഷ്പ​ക്ഷ വോ​ട്ടു​ക​ള്‍ കൂ​ടി നേ​ടാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​ത് നേ​ട്ട​മാ​കു​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം ക​രു​തു​ന്നു. ഇ​തി​നാ​യി ഇ​ട​തു -വ​ല​തു​മു​ന്ന​ണി​ക​ളി​ലെ മു​റു​മു​റു​പ്പ് വീ​ക്ഷി​ക്കു​ക​യാ​ണ് നേ​താ​ക്ക​ൾ.
പാ​ര്‍​ട്ടി​യു​ടെ പ​രി​ചി​ത മു​ഖ​ങ്ങ​ള്‍ ത​ന്നെ ഇ​ത്ത​വ​ണ മ​ല്‍​സ​രി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും വ​ലി​യ താ​ല്‍​പ​ര്യ​മി​ല്ല. അ​ത് ഉ​റ​ച്ച പാ​ര്‍​ട്ടി​വോ​ട്ടു​ക​ള്‍ മാ​ത്ര​മേ അ​ക്കൗ​ണ്ടി​ല്‍ വീ​ഴ്ത്തു​വെ​ന്ന നീ​രീ​ക്ഷ​ണ​മാ​ണു​ള്ള​ത്. പ്ര​ബ​ല​മു​ന്ന​ണി​ക​ളെ ത​റ​പ​റ്റി​ക്കാ​ന്‍ ഈ ​വോ​ട്ടു​ക​ള്‍ മാ​ത്രം മ​തി​യാ​കി​ല്ലെ​ന്ന് പാ​ര്‍​ട്ടി തി​രി​ച്ച​റി​യു​ന്നു​ണ്ട്. അ​വ​സാ​ന​നി​മി​ഷം വ​രെ കാ​ത്തി​രു​ന്ന് മ​റ്റു പാ​ര്‍​ട്ടി​യി​ലെ അ​സം​തൃ​പ്ത​രാ​യ പ്ര​മു​ഖ നേ​താ​ക്ക​ളെ അ​ട​ര്‍​ത്തി​മാ​റ്റാ​ന്‍ ക​ഴി​യു​മോ എ​ന്നാ​ണ് ശ്ര​മം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 40 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി​യ ബി​ജെ​പി 20 സീ​റ്റു​ക​ളി​ല്‍ മി​ക​ച്ച സാ​ധ്യ​ത​യെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​വി​ടെ പൊ​തു​സ​മ്മ​ത​രാ​യ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തി​യാ​ല്‍ വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലും നേ​താ​ക്ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു.