പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധന: ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം
Thursday, March 4, 2021 12:34 AM IST
തി​രു​വ​മ്പാ​ടി: ഇന്ധന വി​ല വ​ർ​ധനയ്ക്കെതിരേ ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും ന​ട​ത്തി. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല​യും ക്ര​മാ​ധീ​ത​മാ​യി വ​ർ​ധിപ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ൽ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് 225 രൂ​പ വ​ർ​ധിപ്പി​ച്ചു.

ഒ​രു ലി​റ്റ​ർ പെ​ട്രാ​ളി​ന്‍റെ വി​ല നൂ​റു രൂ​പ​യോ​ട് അ​ടു​ക്കു​ന്ന കേ​ര​ള​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ല​ഭി​ക്കു​ന്ന അ​ധി​ക നി​കു​തി വേ​ണ്ടെ​ന്ന് വ​ച്ചു കൊ​ണ്ട് വി​ല​വ​ർ​ധന പി​ടി​ച്ചു നി​ർ​ത്താ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് നേ​താ​ക്ക​ൾആവശ്യപ്പെട്ടു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി ഡി​സി​സി സെ​ക്ര​ട്ട​റി ബാ​ബു കെ. ​പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് ബോ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​ വഹിച്ചു. മി​ല്ലി മോ​ഹ​ൻ, മു​ഹ​മ്മ​ദ് വ​ട്ട​പ്പ​റ​മ്പി​ൽ, ടോ​മി കൊ​ന്ന​ക്ക​ൽ, ടി.​ജെ. കു​ര്യാ​ച്ച​ൻ, മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, ഹ​നീ​ഫ ആ​ച്ച​പ്പ​റ​മ്പി​ൽ, യൂ.​സി. അ​ജ്മ​ൽ, മ​റി​യാ​മ്മ ബാ​ബു, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, ലി​സി സ​ണ്ണി, ഏ​ബ്ര​ഹാം ജോ​സ​ഫ് പ്ര​സം​ഗി​ച്ചു.