കൈ​ത​ക്കൊ​ല്ലി-ഓ​ഞ്ഞി​ൽ റോ​ഡ് യാ​ത്രാ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Thursday, March 4, 2021 12:34 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട കൈ​ത​ക്കൊ​ല്ലി - ഓ​ഞ്ഞി​ൽ റോ​ഡ് യാ​ത്രാ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. ര​ണ്ട് കി​മീ ദൂ​ര​മു​ള്ള റോ​ഡി​ന്‍റെ ഓ​ഞ്ഞി​ൽ ഭാ​ഗ​ത്ത് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ടാ​റിം​ഗ് ത​ക​ർ​ന്ന് ഗ​ർ​ത്ത​മാ​യി മാ​റി​യ​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യി​ട്ടു​ണ്ട്.
അ​ഞ്ചുവ​ർ​ഷം മു​ൻ​പ് ന​വീ​ക​രിച്ച റോ​ഡി​ന്‍റെ ടാ​റിം​ഗ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് റോ​ഡി​ന് കേ​ട് പാ​ട് സം​ഭ​വി​ക്കാ​ത്ത ഭാ​ഗ​ത്ത് റീ ​ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രേ നാ​ട്ടി​ൽ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.
റോ​ഡി​ന്‍റെ ശോ​ച​്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​നാ​യി ഉ​ട​ൻ ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.