ബൈക്ക്് മോ​ഷ്ടാ​ക്ക​ളാ​യ നാ​ലു പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, March 6, 2021 12:47 AM IST
താ​മ​ര​ശേ​രി: ബൈക്ക് മോ​ഷ്ടാ​ക്ക​ളാ​യ നാ​ല് യു​വാ​ക്ക​ളെ കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് പൊ​ഴു​ത​ന മാ​ക്കൂ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് ഫ​സ​ല്‍ (22), അ​ടി​വാ​രം ക​ണ​ലാ​ട് സ​ഫ്വാ​ന്‍ (21), പു​തു​പ്പാ​ടി പ​യോ​ണ മ​ക്ക​ര​തൊ​ടി​യി​ല്‍ ഷാ​ക്കി​ര്‍ (24), കൈ​ത​പ്പൊ​യി​ല്‍ തേ​ക്കു​ള്ള​ക​ണ്ടി സി​റാ​ജ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം കൊ​ടു​വ​ള്ളി ഇ​ന്‍​സ്പെ​ക്ട​ര്‍ ടി. ​ദാ​മോ​ദ​ര​ന്‍, എ​സ്ഐ എ​ന്‍. ദി​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ കൊ​ടു​വ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.
ഇ​വ​രി​ല്‍ നി​ന്ന് ഒ​മ്പ​ത് ബു​ള്ള​റ്റു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യ ബു​ള്ള​റ്റു​ക​ളും ബൈ​ക്കു​ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടു​ത​ല്‍ ബൈ​ക്കു​ക​ള്‍ ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഹാ​ന്‍​ഡ് ലോ​ക്ക് ചെ​യ്യാ​തി​ടു​ന്ന ബു​ള്ള​റ്റു​ക​ളാ​ണ് ഇ​വ​ര്‍ മോ​ഷ്ടി​ക്കു​ന്ന​ത്. മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ള്‍ പ​ണ​യ​ത്തി​നും വാ​ട​ക​ക്കും ന​ല്‍​കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. പ്ര​തി​ക​ളെ താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
എ​സ്ഐ​മാ​രാ​യ എ. ​ര​ഘു​നാ​ഥ്, ശ്രീ​കു​മാ​ര്‍, സി​ദ്ധാ​ര്‍​ത്ഥ​ന്‍, എ​എ​സ്ഐ സ​ജീ​വ​ന്‍, എ​സി​പി​ഒ മാ​രാ​യ സ​ജീ​വ​ന്‍, അ​ബ്ദു​ൾ​റ​ഷീ​ദ്, ഇ.​പി. അ​ബ്ദു​ല്‍​റ​ഹിം, ബി​ജു, ജ​യ​രാ​ജ​ന്‍, സു​നി​ല്‍​കു​മാ​ര്‍, ക​രീം, സി​പി​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, ബോ​ബി, ഹോം​ഗാ​ര്‍​ഡ് വാ​സു എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.