"സ​ഗീ​ർ വ​ര​യു​ടെ അ​ര നൂ​റ്റാ​ണ്ട്' സ​മാ​പ​ിച്ചു
Saturday, March 6, 2021 12:48 AM IST
കോ​ഴി​ക്കോ​ട്: ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​രു സ​ർ​ക്കാ​രും കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന് കെ.​എ​ൻ.​എ. കാ​ദ​ർ എം​എ​ൽ​എ. ആ​ർ​ട്ടി​സ്റ്റ് സ​ഗീ​റി​നെ ആ​ദ​രി​ക്കാ​ൻ കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച "സ​ഗീ​ർ വ​ര​യു​ടെ അ​ര നൂ​റ്റാ​ണ്ട്' പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ അ​ഡ്വ.​ശ്രീ​ധ​ര​ൻ നാ​യ​ർ ( ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് സി​ഇ​ഒ ബി.​എം. ജ​മാ​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​മാ​ൽ വ​ര​ദൂ​ർ, എ​ഴു​ത്തു​കാ​രി ഡോ. ​ഖ​ദീ​ജ മും​താ​സ് പ്ര​കാ​ശ് പൊ​താ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.