കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു
Saturday, March 6, 2021 10:37 PM IST
കോ​ഴി​ക്കോ​ട്: റോ​ഡ​രി​കി​ല്‍ ഓ​ട്ടോ​റി​ക്ഷ റി​പ്പ​യ​ര്‍ ചെ​യ്യു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. മാ​ത്തോ​ട്ടം ചാ​ക്കീ​രി​ക്കാ​ട് പ​റ​മ്പ് കൊ​മ്മ​ട​ത്തി​ല്‍ പ്ര​ദീ​പി​ന്‍റെ മ​ക​ന്‍ പ്ര​ജീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ പ​ന്നി​യ​ങ്ക​ര ക​ണ്ണ​ഞ്ചേ​രി പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ഷി​ജി​ന്‍‌, സ​ന്തോ​ഷ്, ബി​നു എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ ത​ക​രാ​റി​ലാ​വു​ക​യും റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​ന്നി​യ​ങ്ക​ര പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​ച്ച കാ​ര്‍ നി​ര്‍​ത്താ​തെ പോ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് വ​ന്ന​വ​രാ​ണ് അ​പ​ക​ടം ന​ട​ന്ന വി​വ​രം പു​റ​ത്ത​റി​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പ​ന്നി​യ​ങ്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് സ്ഥാ​പി​ച്ച സി​സി​ടി​വി​യും സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സി​സി​ടി​വി​യും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ്ര​ജീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു.