വി​ക​സ​ന സെ​നി​മാ​ര്‍
Sunday, March 7, 2021 12:26 AM IST
താ​മ​ര​ശേ​രി: ‘എ​ന്‍റെ മ​ണ്ഡ​ലം ന​ന്മ മ​ണ്ഡ​ല​ത്തി​ന്‍റെ' നേ​തൃ​ത്വ​ത്തി​ല്‍ കൊ​ടു​വ​ള​ളി മ​ണ്ഡ​ലം വി​ക​സ​ന സെ​നി​മാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കൊ​ടു​വ​ള​ളി സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലെ വ്യ​ക്തി​ക​ള്‍ സം​ബ​ന്ധി​ച്ചു. തു​ട​ര്‍​ന്നും കൊ​ടു​വ​ള​ളി​യി​ല്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കും പ്ര​ക​ട​ന പ​ത്രി​ക​യി​ലേ​ക്കു​മു​ള​ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സെ​മി​നാ​റി​ല്‍ ഉ​യ​ര്‍​ന്നു വ​ന്നു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന​ത്തി​ല്‍ ജ​മീ​ല സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഹ​രി​ത മി​ഷ​ന്‍ കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍ പ്ര​കാ​ശ​ന്‍, ജി​ല്ലാ വൊ​ക്കേ​ഷ​ണ​ല്‍ ഗൈ​ഡ​ന്‍​സ് കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍ രാ​ജീ​വ് എ​ന്നി​വ​ര്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ന​ന്മ മി​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​രാ​മ​ച​ന്ദ്ര​ന്‍, ആ​ര്‍.​പി.​ഭാ​സ്‌​ക​ര​ന്‍, കെ.​ബാ​ബു, മ​ജീ​ദ് ഓ​മ​ശ്ശേ​രി, ജോ​സ് കൂ​ട​ത്താ​യി, വ്യാ​പാ​രി വ്യാ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി മ​യൂ​ര, നി​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 11 മേ​ഖ​ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ആ​റു ഗ്രൂ​പ്പു​ക​ളി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് മെ​ഹ​റ​ലി, കെ.​കെ.​വി​ജ​യ​ന്‍, ബാ​ബു പാ​ല​ങ്ങാ​ട്, ഷെ​റീ​ന മ​ജീ​ദ്, മെ​ഹ​റൂ​ഫ്. എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.