യൂ​ത്ത് കോ​ൺ​ഗ്ര​സ് വില്ലേജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Sunday, March 7, 2021 12:26 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​രി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച​തി​നാ​ൽ ഉപഭോക്താക്കൾ ദു​രി​ത​ത്തി​ൽ.ര​ണ്ടു ദി​വ​സ​മായിവൈ​ദ്യു​തി ഇ​ല്ല. സാ​മ്പ​ത്തി​ക വാ​ർ​ഷാ​വ​സാ​ന​മാ​യ മാ​ർ​ച്ച് ആ​യ​തി​നാ​ൽ നി​ര​വ​ധി അ​പേ​ക്ഷ​ക​രാ​ണ് ദി​നേ​ന വി​ല്ലേ​ജ് ഓ​ഫീ​സി​ൽ വ​രു​ന്ന​ത്. ആ​ർ​മി റാ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥിക​ളും എ​ത്തു​ന്നു​ണ്ട്. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ചെ​റു​വ​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു.

അ​ടു​ത്ത ദി​വ​സം വൈ​ദ്യു​തി പ്ര​ശ​നം പ​രി​ഹ​രി​ക്കു​മെ​ന്നുകൊ​ഴി​ലാ​ണ്ടി ത​ഹ​ൽ​സി​ദാ​ർ ന​ൽ​കി​യ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ചു. ഉപ​രോ​ധ​ത്തി​ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പാ​ലി​ശേ​രി, ഇ.​സിമ​നു​ലാ​ൽ, സി​യാ​ദ്, ഷാ​ഫി ക​ക്ക​റ​മു​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.