റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ മ​രം ഫ​യ​ര്‍​ഫോ​ഴ്സ് മു​റി​ച്ചുനീ​ക്കി
Sunday, March 7, 2021 12:28 AM IST
മു​ക്കം: കോ​ഴി​ക്കോ​ട് ഊ​ട്ടി ഹൃ​സ്വ ദൂ​ര പാ​ത​യി​ലെ ചു​ള്ളി​ക്കാ​പ​റ​മ്പ് അ​ങ്ങാ​ടി​ക്ക് സ​മീ​പം റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ കൂ​റ്റ​ന്‍ മ​രം മു​ക്കം ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​റി​ച്ചു മാ​റ്റി.​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്ന് പോ​വു​ന്ന റോ​ഡി​ലെ ത​ണ​ല്‍ മ​രം ഉ​ണ​ങ്ങി ഏ​ത് സ​മ​യ​വും നി​ലം പ​തി​ക്കാ​നാ​യ നി​ല​യി​ലാ​യി​രു​ന്നു.​

മ​ര​ത്തി​ന് താ​ഴെ വെെ​ദ്യു​തി ലെെ​നും ക​ട​ന്നു പോ​വു​ന്നു​ണ്ട്‌. ഇ​രു​ഭാ​ഗ​ത്തു​മാ​യി നി​ര​വ​ധി വീ​ടു​ക​ളു​മു​ണ്ട്.​മാ​സ​ങ്ങ​ളാ​യി മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും മു​റി​ച്ച് മാ​റ്റാ​ന്‍ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സ​മീ​പ വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ഇ​ന്ന് കാ​ല​ത്ത് മ​രം കൂ​ടു​ത​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട നാ​ട്ടു​കാ​ര്‍ കെ ​എ​സ് ഇ ​ബി​യി​ലും ഫ​യ​ര്‍​ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

ഫ​യ​ര്‍​ഫോ​ഴ്സ് റെ​സ്ക്യൂ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു ഭാ​ഗ​ത്തെ​യും ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചാ​ണ് മ​രം മു​റി​ച്ച് മാ​റ്റി​യ​ത്.​വാ​ര്‍​ഡ് മെ​മ്പ​ര്‍ എം ​ടി റി​യാ​സ് ,കെഎ​സ്ഇബി സെ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​തീ​ഷ്, മു​ക്കം ഫ​യ​ര്‍​ഫോ​ഴ്സ് റെ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ളാ​യ ടി .ടി.റാ​ഷി​ദ് , ആ​ർ.മി​ഥു​ന്‍,എം.നി​ഖി​ല്‍ ,​ആ​ര്‍.വി,അ​ഖി​ല്‍ ,​സി​ന്ദി​ല്‍ കു​മാ​ര്‍,ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.