പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Sunday, March 7, 2021 10:50 PM IST
നാ​ദാ​പു​രം : കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ചു. അ​രൂ​ര്‍ പെ​രു​മു​ണ്ട​ച്ചേ​രി​യി​ലെ മ​ന​ത്താ​ന​ത്ത് മൊ​യ്തു​വി​ന്‍റെ മ​ക​ന്‍ പ​രി​പ്പി​ല്‍ സ​ഫീ​റാ(21)​ണ് വേ​ളം ചോ​യി​മ​ഠം പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ചു​ഴി​യി​ല്‍ അ​ക​പ്പെ​ട്ട​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ള്‍ ക​ര​ക്കെ​ടു​ത്ത് കു​റ്റ്യാ​ടി ഗ​വ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്. സൈ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​ക്കി​ര്‍, ഷ​മീ​ന.