സ​ഹോ​ദ​ര​ന്‍റെ മ​ര​ണ​ത്തി​ല്‍ സം​ശ​യ​ങ്ങ​ളി​ല്ലെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ്
Tuesday, March 9, 2021 12:10 AM IST
താ​മ​ര​ശേ​രി: ത​ന്‍റെ സ​ഹോ​ദ​ര​ന്‍ ഗ​ഫൂ​റി​ന്‍റെ അ​പ​ക​ട​മ​ര​ണ​ത്തി​ല്‍ സം​ശ​യ​ങ്ങ​ളി​ല്ലെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ. ഇ​ക്കാ​ര്യ​ത്തി​ല്‍ കു​ടും​ബ​ത്തി​ന് പ​രാ​തി ഇ​ല്ല. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യ്ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
താ​മ​ര​ശേ​രി ചു​ങ്ക​ത്തു വ​ച്ച് സ​ഹോ​ദ​ര​ന്‍ സ​ഞ്ച​രി​ച്ച കാ​റും ലോ​റി​യും ത​മ്മി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കേ​സെ​ടു​ക്കു​ന്ന​തി​ല്‍ അ​ന്ന​ത്തെ ഡി​വൈ​എ​സ്പി അ​മാ​ന്തം കാ​ണി​ച്ചി​ട്ടു​ണ്ട്. അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പ​രി​ഹാ​ര​മാ​യി​ട്ടു​മു​ണ്ട്.
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണ് ഇ​പ്പോ​ള്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പ​റ​യു​ന്ന​ത്. എ​ന്താ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തെ​ന്ന് താ​ന്‍ ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യു​ന്ന​താ​ണ് താ​ന്‍ കേ​ട്ട​ത്. അ​ദ്ദേ​ഹ​ത്തി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു​വ​രേ​ണ്ട​തും വ്യ​ക്ത​മാ​ക്കേ​ണ്ട​തും അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്.
ത​ങ്ങ​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത​ത​ക​ളി​ല്ല. അ​ദ്ദേ​ഹം പ​റ​ഞ്ഞ​കാ​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.
അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ല്‍​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.