തൊ​ണ്ടി​മ്മ​ൽ വ​ട്ടൂ​ഞ്ഞി​യി​ൽ കാ​ട്ടു​പ​ന്നി ആക്ര​മ​ണം: തെ​ങ്ങി​ൻ തൈ​ക​ൾ ന​ശി​പ്പി​ച്ചു
Friday, April 9, 2021 1:22 AM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ണ്ടി​മ്മ​ൽ വ​ട്ടൂ​ഞ്ഞി​യി​ൽ കാ​ട്ടു​പ​ന്നി ക്യ​ഷി ന​ശി​പ്പി​ച്ചു. മൂ​ന്ന് വ​ർ​ഷം പ്രാ​യ​മാ​യ 11 തെ​ങ്ങി​ൻ തൈ​ക​ൾ ന​ശി​ച്ചു. മ​ര​ച്ചീ​നി കൃ​ഷി​യും ഉ​ഴു​തു​മ​റി​ച്ചി​ട്ടു​ണ്ട്. കോ​ട്ട​മ്മ​ൽ ആ​മി​ന​യു​ടെ​യു​ടെ​താ​ണ് കൃ​ഷി​യി​ടം.
ക​ഴി​ഞ്ഞ ആ​ഴ്ച സ​മീ​പ​ത്തെ മ​ര​ക്കാ​ട്ടു പു​റം പ്ര​ദേ​ശ​ത്തും കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​ച്ചി​രു​ന്നു. തി​രു​വ​മ്പാ​ടി കൃ​ഷി ഓ​ഫീ​സ​ർ പി. ​രാ​ജ​ശ്രീ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
പ​ന്നി​യെ വെ​ടി​വയ്​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.