എം​സി​എ​ഫ് യൂ​ണി​റ്റു​ക​ൾ നി​റ​ഞ്ഞു; പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ
Friday, April 9, 2021 1:22 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫ് യൂ​നി​റ്റു​ക​ൾ നി​റ​ഞ്ഞ് ക​വി​ഞ്ഞ​ത് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. എം​സി​എ​ഫ് യൂ​ണി​റ്റു​ക​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞ​തി​നാ​ൽ അ​തി​ന് ചു​റ്റും മാ​ലി​ന്യ കൂ​മ്പാ​ര​മാ​യി​രി​ക്കു​ക​യാ​ണ്.
എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ലെ ക​റു​ത്ത​പ​റ​മ്പി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന​ത്. യൂ​ണി​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് റോ​ഡി​ന്‍റെ വ​ശ​ത്താ​യ​തി​നാ​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പോ​ലും ആ​ളു​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് ത​ള്ളു​ക​യാ​ണി​വി​ടെ.
യൂ​ണി​റ്റ് പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ സ​മീ​പ​ത്തും റോ​ഡി​ലു​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. ഇ​തോ​ടെ കാ​ക്ക​യും മ​റ്റും കൊ​ത്തി​വ​ലി​ച്ച് സ​മീ​പ​ത്തെ ക​ട​ക​ളി​ലും പ​റ​മ്പു​ക​ളി​ലും മാ​ലി​ന്യം കൊ​ണ്ടി​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
മി​നി എംസിഎ​ഫി​ലും പ​രി​സ​ര​ത്തു​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഉ​ട​ൻ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മു​രി​ങ്ങം​പു​റാ​യി​ലു​ള്ള എം​സി​എ​ഫ് യൂ​നി​റ്റി​ലും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ യ​ഥാ​സ​മ​യം യൂ​നി​റ്റു​ക​ളി​ൽ നി​ന്ന് മാ​റ്റാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടെ​ന്നും ഉ​ട​ൻ ത​ന്നെ ഒ​റ്റ​ത​വ​ണ വ്യ​വ​സ്ഥ​യി​ൽ എം​സി​എ​ഫി​ലേ​യും മി​നി എം​സി​എ​ഫി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത ചോ​ണാ​ട് പ​റ​ഞ്ഞു. ചി​ല​ർ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​ന​ക്ക് കൈ​മാ​റാ​തെ മി​നി എം​സി​എ​ഫ് യൂ​ണി​റ്റു​ക​ളി​ൽ ഉ​പേ​ക്ഷി​ച്ച് പോ​കു​ന്ന​തും മാ​ലി​ന്യം കൂ​മ്പാ​ര​മാ​വാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.