കോ​വി​ഡ്, മ​ഴ​ക്കാ​ല​പൂ​ർ​വ രോ​ഗം: കൂ​രാ​ച്ചു​ണ്ടി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
Saturday, April 10, 2021 12:53 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ്, മ​ഴ​ക്കാ​ല​പൂ​ർ​വ രോ​ഗം എ​ന്നി​വ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. 45 ക​ഴി​ഞ്ഞ മു​ഴു​വ​ൻ ആ​ൾ​ക്കാ​രും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും കൊ​തു​കു​ക​ൾ പെ​രു​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​ൾ റ​ഹിം, ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​എ​സ്. ഹ​മീ​ദ്, എ.​കെ. പ്രേ​മ​ൻ, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ബ​ഷീ​ർ കൊ​ല്ലി​യി​ൽ, സൂ​പ്പി തെ​രു​വ​ത്ത്, ഒ.​ഡി. തോ​മ​സ്, അം​ഗ​ങ്ങ​ളാ​യ സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, സി​മി​ലി ബി​ജു, അ​രു​ൺ ജോ​സ്, ആ​ൻ​സ​മ്മ ജോ​സ​ഫ്, സി​നി ഷി​ജോ, ഡാ​ർ​ലി ഏബ്രഹാം, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.