കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള
Saturday, April 10, 2021 12:55 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന കൈ​ത്ത​റി വ​സ്ത്ര ഡ​യ​റ​ക്ട​റേ​റ്റ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, കൈ​ത്ത​റി വി​ക​സ​ന സ​മി​തി തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള വി​ഷു ഹാ​ൻ​ഡ്‌​ലൂം എ​ക്സ്പോ​യും 13 വ​രെ കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ.
രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള മേ​ള​യി​ൽ കേ​ര​ള​ത്തി​ലെ കൈ​ത്ത​റി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നെ​യ്ത്തു​കാ​ർ ഉ​ത്പാ​ദി​പ്പി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കോ​ട്ട​ൺ സാ​രി​ക​ൾ സെ​റ്റ് മു​ണ്ടു​ക​ൾ, ദോ​ത്തി​ക​ൾ, കൈ​ലി​ക​ൾ മേ​ശ​വി​രി​ക​ൾ, ടൗ​വ​ലു​ക​ൾ ഫ​ർ​ണി​ഷിം​ഗു​ക​ൾ, ഫ്ലോ​ർ മാ​റ്റു​ക​ൾ, ലി​ന​ൻ ഷ​ർ​ട്ടു​ക​ൾ, സാ​റ്റി​ൻ കോ​ട്ട​ൺ ബെ​ഡ്ഷീ​റ്റ്, ഹാ​ൻ​ഡ്‌​ലൂം കൂ​ൾ മാ​സ്ക്കു​ക​ൾ, ബോ​ക്സ​ർ, ബ​ർ​മു​ഡ തു​ട​ങ്ങി​യ തു​ണി​ത്ത​ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും ക​യ​ർ ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മാ​ണ് മേ​ള​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 20 ശ​ത​മാ​നം റി​ബേ​റ്റു​ണ്ട്.