കി​ളി​കു​ടു​ക്കി​യി​ൽ പു​തു​ഞാ​യ​ർ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി
Sunday, April 11, 2021 12:25 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ കു​രി​ശു​പ​ള്ളി​യാ​യ 27-ാം മൈ​ൽ കി​ളി​കു​ടു​ക്കി സെ​ന്‍റ് തോ​മ​സ് കു​രി​ശു​പ​ള്ളി​യി​ൽ പു​തു​ഞാ​യ​ർ ആ​ഘോ​ഷ​ത്തി​നും കു​രി​ശു​മ​ല ക​യ​റ്റ​ത്തി​നും തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നും, 9.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.