യു​ഡി​എ​ഫ് അം​ഗ​ത്തി​നെ​തി​രേ സി​പി​എം പ്ര​തി​ഷേ​ധി​ച്ചു
Sunday, April 11, 2021 12:25 AM IST
കു​റ്റ്യാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഊ​ര​ത്ത് സ്കൂ​ൾ ബൂ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്ത കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ സി​പി​ഐ​എം കു​റ്റ്യാ​ടി ലോ​ക്ക​ൽ ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ജ​ന​പ്ര​തി​നി​ധി എ​ന്നു​ള്ള സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്ത് അ​ന​ധി​കൃ​ത​മാ​യി വോ​ട്ട​ർ​മാ​രെ എ​ത്തി​ക്കാ​നു​ള്ള വ​നി​താ അം​ഗ​ത്തി​ന്‍റെ ശ്ര​മം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​നെ അ​ധി​ക്ഷേ​പി​ച്ചും ബൂ​ത്തി​നു മു​ന്നി​ൽ ബ​ഹ​ളം വെ​ച്ചും റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ച ഇ​വ​രെ പോ​ലീ​സാ​ണ് നീ​ക്കം ചെ​യ്ത​ത്.

വാ​ർ​ഡം​ഗ​മെ​ന്ന പ​ദ​വി​യും ത​ന്‍റെ ജാ​തി​യും സ്ത്രീ ​എ​ന്ന പ​ദ​വി​യും ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി എ​തി​ർ പാ​ർ​ട്ടി​ക്കാ​രെ നി​ര​ന്ത​ര​മാ​യി ദ്രോ​ഹി​ക്കു​ന്ന ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം​ആ​വ​ശ്യ​പ്പെ​ട്ടു. സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ര​വീ​ന്ദ്ര​ൻ, സി.​കെ. സ​തീ​ശ​ൻ, സി.​കെ. ബാ​ബു, എം.​എം. വി​നീ​ത, കെ.​വി. ഷാ​ജി, കെ. ​ര​ജി​ൽ എ​ന്നി​വ​ർ ‌പ്ര​സം​ഗി​ച്ചു.