ക​രി​പ്പൂ​രി​ൽ ദു​ബാ​യ് വി​മാ​നം റ​ദ്ദാ​ക്കി; യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു
Monday, April 12, 2021 12:51 AM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ നി​ന്നു​ള്ള ദു​ബാ​യ് വി​മാ​നം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ദു​ബാ​യി​ലേ​ക്കു​ള​ള സ്പൈ​സ് ജെ​റ്റ് വി​മാ​നം ഇ​ന്ന​ലെ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യ​താ​ണ് യാ​ത്ര​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്.
വി​മാ​നം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​പു​റ​പ്പെ​ടു​മെ​ന്നാ​ണ് ആ​ദ്യം യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തു പി​ന്നീ​ട് വൈ​കി​ട്ട് 7.05ന് ​ലേ​ക്കു മാ​റ്റി. ഈ ​വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടാ​ൻ എ​ത്തി​യ യാ​ത്ര​ക്കാ​രോ​ടാ​ണ് വി​മാ​നം വീ​ണ്ടും റ​ദ്ദാ​യി​ട്ടു​ണ്ടെ​ന്നും ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു പു​റ​പ്പെ​ടു​മെ​ന്നും വി​മാ​ന ക​ന്പ​നി അ​റ​യി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച എ​ത്തി​യ​പ്പോ​ൾ ആ​ദ്യം രാ​വി​ലെ 11നും ​പി​ന്നീ​ട് ഉ​ച്ച​യ്ക്കും പു​റ​പ്പെ​ടു​മെ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു.
പി​ന്നീ​ട് വൈ​കി​ട്ടോ​ടെ​യാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ വി​മാ​ന​ക​ന്പ​നി ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. 130 പേ​രാ​ണ് വി​മാ​ന​ത്തി​ൽ പോ​കാ​നാ​യി എ​ത്തി​യി​രു​ന്ന​ത്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് വി​മാ​നം ഡ​ൽ​ഹി​യി​ൽ നി​ന്നു എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.
വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് താ​മ​സ സൗ​ക​ര്യ​വും ന​ഷ്ട​പ​രി​ഹാ​ര​വും വി​മാ​ന ക​ന്പ​നി ന​ൽ​കി​യി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ടി​ക്ക​റ്റ് എ​ടു​ത്ത​വ​ർ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. യാ​ത്ര മു​ട​ങ്ങി​യ​തോ​ടെ ഇ​വ​ർ​ക്ക് വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ഗ​തി​കേ​ടാ​ണ്.