ഇ​ഞ്ചി, മ​ഞ്ഞ​ൾ ക​ർ​ഷ​ക​ർ ക​ട​ക്കെണി​യി​ൽ
Monday, April 12, 2021 12:51 AM IST
ബാ​ലു​ശേ​രി: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ത​രി​ശ് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​ഞ്ചി, മ​ഞ്ഞ​ൾ കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ർ ക​ട​കെ​ണി​യി​ൽ. വി​ള​വെ​ടു​ത്ത ഇ​ഞ്ചി​യും മ​ഞ്ഞ​ളും വി​ല​ക്കു​റ​വു​കാ​ര​ണം വി​പ​ണി​യി​ൽ വി​റ്റ​ഴി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.
വേ​ന​ൽ​മ​ഴ കാ​ര​ണം ഇ​ഞ്ചി​യും മ​ഞ്ഞ​ളും ഉ​ണ​ക്കാ​നും പ​റ്റു​ന്നി​ല്ല. കൃ​ഷി​ഭ​വ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ത​രി​ശു ഭൂ​മി​യി​ൽ മ​ഞ്ഞ​ൾ കൃ​ഷി ചെ​യ്താ​ൽ ത​രാ​മെ​ന്നു പ​റ​ഞ്ഞ സ​ബ്സി​ഡി പോ​ലും ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല​യെ​ന്ന് മ​ഞ്ഞ​ൾ ക​ർ​ഷ​ക​ൻ മാ​ധ​വ​ൻ പ​റ​ഞ്ഞു.
കൂ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്ത ചേ​ന, ചേ​മ്പ്, ക​പ്പ എ​ന്നി​വ പ​ന്നി ന​ശി​പ്പി​ക്ക​യും ചെ​യ്തു.
ബ​ന്ധ​പ്പെ​ട്ട് അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ട് ന​ഷ്ടം പ​റ്റി​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​നും ത​യ്യാ​റാ​വ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.