ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത: പ്രാ​ദേ​ശി​ക സ​ഹാ​യം ന​ൽ​കി​യ​വ​രി​ൽ നി​ന്ന് തെ​ളി​വെ​ടു​ത്തു
Tuesday, April 13, 2021 1:19 AM IST
നാ​ദാ​പു​രം: ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​നെ വ​ധി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി കൂ​ലോ​ത്ത് ര​തീ​ഷ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സി.​ഷാ​ജ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രി​ൽ നി​ന്നും മ​റ്റും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.​
ര​തീ​ഷി​ന് ചെ​ക്യാ​ട് മേ​ഖ​ല​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​ന് പ്രാ​ദേ​ശി​ക സ​ഹാ​യം ന​ൽ​കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​ന്നു പേ​രു​ടെ മൊ​ഴി​യും ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. പ​തി​നൊ​ന്നു പേ​രി​ൽനി​ന്ന് മൊ​ഴി എ​ടു​ത്തു.
ര​തീ​ഷി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​മ്പു​ത​ന്നെ നാ​ട്ടി​ൽ ക​ണ്ട​താ​യി ക്രൈം​ബ്രാ​ഞ്ചി​ന് നാ​ട്ടു​കാ​രി​ൽ ചി​ല​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ര​തീ​ഷ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്നും ഉ​ണ്ടെ​ങ്കി​ൽ അ​ത് എ​വി​ടെ​യാ​ണെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ളി​പ്പാ​റ സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.​ശ​നി​യാ​ഴ്ച പു​റ​ത്ത് വ​ന്ന പോ​സ്റ്റ്മോ​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ര​തീ​ഷി​ന്‍റെ ആ​ന്ത​രാ​വ​യ​വ​ങ്ങ​ളി​ൽ ക്ഷ​ത​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഇ​ത് എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്നാ​ണ് പ്ര​ധാ​ന മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.