ക​രി​പ്പൂ​രി​ൽ ഗ​ൾ​ഫ് യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി
Friday, April 16, 2021 1:00 AM IST
കൊ​ണ്ടോ​ട്ടി: ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യെ കാ​റി​ൽ നി​ന്നു പി​ടി​ച്ചി​റ​ക്കി മ​റ്റൊ​രു കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ക​രി​പ്പൂ​ർ ഉ​ണ്യാ​ൽ​പ​റ​ന്പി​ലാ​ണ് സം​ഭ​വം.
ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ കു​റ്റ്യാ​ടി സ്വ​ദേ​ശി മ​ൻ​സൂ​ർ​ഖാ​ൻ എ​ന്ന യാ​ത്ര​ക്കാ​ര​നെ​യാ​ണ് വി​മാ​ന​ത്താ​വ​ള ടാ​ക്സി കാ​റി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ഉ​ണ്യാ​ൽ​പ​റ​ന്പി​ൽ വെ​ച്ച് മ​റ്റൊ​രു കാ​റി​ലെ​ത്തി​യ സം​ഘം പി​ടി​ച്ചി​റ​ക്കി കൊ​ണ്ടു​പോ​യ​ത്. ഇ​യാ​ളു​ടെ ല​ഗേ​ജ് ടാ​ക്സി​യി​ൽ നി​ന്ന് എ​ടു​ത്തി​രു​ന്നി​ല്ല. ഇ​തു പി​ന്നീ​ട് ടാ​ക്സി ഡ്രൈ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ഏ​ൽ​പ്പി​ച്ചു.
ടാ​ക്സി ഡ്രൈ​വ​റി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ൽ ക​രി​പ്പൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ സ്ഥ​ലം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നു സം​ശ​യി​ക്കു​ന്നു.
വി​മാ​ന യാ​ത്ര​ക്കാ​രെ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ങ്ങ​ൾ നേ​ര​ത്തെ​യും നി​ര​വ​ധി ത​വ​ണ ക​രി​പ്പൂ​രി​ലു​ണ്ടാ​യി​ട്ടു​ണ്ട്.