തി​രു​വ​മ്പാ​ടി​യി​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ഒ​രു​ക്കു​ന്നു
Sunday, April 18, 2021 12:11 AM IST
‌മു​ക്കം: തി​രു​വ​മ്പാ​ടി​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം 58 ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് എ​ടു​ത്ത​വ​രി​ൽ 28 പേ​രും പോ​സി​റ്റീ​വാ​യി. കൂ​ടാ​തെ 47 ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് റി​സ​ൽ​ട്ട് വ​രാ​നു​മു​ണ്ട്. കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും വി​ല​യി​രു​ത്താ​ൻ കോ​ഴി​ക്കോ​ട് സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ തി​രു​വ​മ്പാ​ടി സ​ന്ദ​ർ​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷം ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ക്കാ​നു​ള്ള തി​രു​വ​മ്പാ​ടി പു​ന്ന​ക്ക​ൽ റോ​ഡി​ലെ കെ​ട്ടി​ട​വും സ​ന്ദ​ർ​ശി​ച്ചു. 130 കി​ട​ക്ക​ക​ളു​ള്ള ഐ​എ​ൽ​ടി​സി​യു​ടെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​മാ​ണ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​ർ​ക്കാ​ണ് ഇ​വി​ടെ സൗ​ക​ര്യ​മൊ​രു​ക്കു​ക.

ഇ​വ​ർ​ക്കു​ള്ള ഭ​ക്ഷ​ണം കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ൽ നി​ന്നും എ​ത്തി​ക്കും. കൂ​ടാ​തെ തി​രു​വ​മ്പാ​ടി​യി​ൽ നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​രം പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, തു​ട​ങ്ങി​യ​വ​ർ​ക്ക് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പും ന​ട​ന്നു വ​രു​ന്നു​ണ്ട്.

തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഓ​രോ വാ​ർ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പും ന​ട​ക്കു​ന്നു​ണ്ട്. ഓ​രോ ദി​വ​സ​വും ഇ​രു​ന്നൂ​റോ​ളം ആ​ളു​ക​ൾ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‌