തൈ​ക​ൾ ന​ട്ട ഗ്രോ​ബാ​ഗു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി മു​ക്കം ന​ഗ​ര​സ​ഭ
Sunday, April 18, 2021 11:19 PM IST
മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​നാ​ളു​ക​ളേ​യും കൃ​ഷി​യോ​ട് അ​ടു​പ്പി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​യു​മാ​യി മു​ക്കം ന​ഗ​ര​സ​ഭ. ഗു​ണ​മേ​ന്മ​യേ​റി​യ മ​ണ്ണ് നി​റ​ച്ച് വ​ള​മി​ട്ട് പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ട ഗ്രോ​ബാ​ഗു​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ഗ്രോ​ബാ​ഗി​ന് ആ​വ​ശ്യ​മാ​യ തു​ക തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കും. തൈ​ക​ൾ ന​ട്ട് വ​ള​മി​ട്ട 20 ഗ്രോ​ബാ​ഗു​ക​ൾ അ​ട​ങ്ങി​യ ഒ​രു സെ​റ്റി​ന് 600 രൂ​പ​യാ​ണ് വി​ല. ഓ​ർ​ഡ​റ​നു​സ​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. വെ​ണ്ട, മു​ള​ക്, വ​ഴു​തി​ന, പ​യ​ർ എ​ന്നി​വ​യു​ടെ തൈ​ക​ൾ ന​ട്ട ഗ്രോ​ബാ​ഗു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. മു​ക്കം ന​ഗ​ര​ത്തി​ലെ ഓ​വു​ചാ​ലു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച മ​ണ്ണാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ്രോ​ബാ​ഗ് നി​ർ​മ്മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ണ​ക​പ്പൊ​ടി​യും എ​ല്ല് പൊ​ടി​യും വേ​പ്പി​ൻ പി​ണ്ണാ​ക്കും ന്യൂ​ട്രി​മി​ക്സും ചേ​ർ​ത്താ​ണ് വ​ള​ക്കൂ​റു​ള്ള മ​ണ്ണാ​ക്കി മാ​റ്റു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 2000 ഗ്രോ​ബാ​ഗു​ക​ൾ നി​ർ​മി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ധി​ക​മാ​യി നി​ർ​മി​ക്കു​ന്ന ഗ്രോ​ബാ​ഗു​ക​ളി​ലേ​ക്ക് മ​ണ്ണ് ന​ൽ​കാ​ൻ നി​ര​വ​ധി പേ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​നാ​യാ​ൽ ന​ഗ​ര​സ​ഭ​യി​ൽ ജൈ​വ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ. മു​ക്കം പാ​ല​ത്തി​ന് സ​മീ​പ​ത്തെ മൈ​താ​ന​ത്താ​ണ് ഗ്രോ​ബാ​ഗു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ജി​ത പ്ര​ദീ​പ്, കൗ​ൺ​സി​ല​ർ ശി​വ​ശ​ങ്ക​ര​ൻ വ​ള​പ്പി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ൻ​ജി​നി​യ​ർ അ​തു​ൽ, സ​ലാം എ​ന്നി​വ​ർ പ​ദ്ധ​തി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ര​വൃ​ത്തി വി​ല​യി​രു​ത്തി.