ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ള്‍ സ​ജീ​വം; ആ​ശ​ങ്ക​യോ​ടെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും
Sunday, April 18, 2021 11:24 PM IST
മു​ക്കം: നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തി കോ​വി​ഡ് വ്യാ​പി​ക്കു​മ്പോ​ഴും കു​ട്ടി​ക​ളെ ഒ​രു​മി​ച്ചി​രു​ത്തി ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​ള്ളാ​നും കൊ​ള്ളാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യി ഓ​ൺ​ലൈ​നാ​യി​രു​ന്നു . ഈ ​വ​ർ​ഷ​വും എ​ന്താ​കു​മെ​ന്ന് പ​റ​യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ കി​ട്ടു​ന്ന ക്ലാ​സ് ഒ​ഴി​വാ​ക്കു​ന്ന​തി​ലാ​ണ് ഇ​വ​രു​ടെ പ്ര​യാ​സം.
പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​യ​ന്ത്ര​ണ​വും പ​രി​ശോ​ധ​ന​യു​മൊ​ന്നുമി​ല്ലാ​ത്ത​തി​നാ​ൽ കി​ട്ടു​ന്ന സ​മ​യം വി​നി​യോ​ഗി​ക്കു​ക​യാ​ണ് ട്യൂ​ഷ​ൻ സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ർ. അ​ടു​ത്ത വ​ർ​ഷ​ത്തെ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​കാ​ർ​ക്ക് സ്കൂ​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും​മു​മ്പേ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളു​ടെ മ​ത്സ​ര​വും ക​ച്ച​വ​ട മ​നോ​ഭാ​വ​വു​മാ​ണ് കോ​വി​ഡിനിടയിലും ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ പ്ര​ചോ​ദ​ന​മാ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.​വ​രു​മാ​നം കു​റ​യു​മെ​ന്ന​തി​നാ​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ​ല​രും.