കോ​വി​ഡി​ല്‍ ശ്വാ​സം മു​ട്ടി പൊ​തു​ഗ​താ​ഗ​ത​വും
Sunday, April 18, 2021 11:24 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പൊ​തു​ഗ​താ​ഗ​ത​വും പ്ര​തി​സ​ന്ധി​യി​ല്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സീ​റ്റു​ക​ള്‍​ക്ക​നു​സൃ​ത​മാ​യി മാ​ത്ര​മേ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​കൂ എ​ന്ന നി​ര്‍​ദേ​ശം വ​ന്ന​തോ​ടെ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വ​രു​മാ​നം കു​ത്ത​നെ കു​റ​ഞ്ഞു.
കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ല്‍ 13 ല​ക്ഷ​മാ​യി​രു​ന്നു പ്ര​തി​ദി​ന വ​രു​മാ​ന​മെ​ങ്കി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി അ​ത് ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക് ചു​രു​ങ്ങി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി. ആ​ദ്യം ക​യ​റി ഇ​രി​ക്കു​ന്ന​വ​രു​മാ​യി ബ​സ് പു​റ​പ്പെ​ട​ണം. പ​ല​പ്പോ​ഴും കു​റ​ച്ചു ദൂ​രം യാ​ത്ര​ചെ​യ്താ​ല്‍ പി​ന്നെ സീ​റ്റ് കി​ട്ടു​മെ​ന്നു​ക​രു​തി നി​ന്നു യാ​ത്ര​ചെ​യ്യു​ന്ന പ​തി​വ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​റ്റി​ല്ല.
ഇ​രി​ക്കു​ന്ന​വ​രി​ല്‍ കൂ​ടു​ത​ലും ഹ്ര​സ്വ​ദൂ​ര​യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ല്‍ ന​ഷ്ട​ക്ക​ണ​ക്ക് കൂ​ടു​ക​യും ചെ​യ്യും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പാ​ടു​ക​യു​ള്ളൂ​വെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.
പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ കു​റ​ച്ചു​മാ​സ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യു​ണ്ടാ​യി​രു​ന്നു. അ​തും ഇ​പ്പോ​ള്‍ ഇ​ല്ലാ​താ​യി. കോ​ഴി​ക്കോ​ടു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ക​ര്‍​ണാ​ട​ക​യി​ലേ​ക്കും പ​തി​വു​പോ​ലെ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സ് ന​ട​ക്കു​ന്നു​ണ്ട്. ഇ​തേ​സാ​ഹ​ച​ര്യ​മാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും നേ​രി​ടു​ന്ന​ത്. പൊ​തു​വേ യാ​ത്ര​ക്കാ​ര്‍ കു​റ​യു​ന്ന റം​സാ​ന്‍ മാ​സ​വും ഒ​പ്പം കോ​വി​ഡ് ഭീ​തി​യും വ്യ​വ​സാ​യ​ത്തെ വ​ലി​യ രീ​തി​യി​ല്‍ പി​ന്നോ​ട്ട​ടി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റു​മാ​ര്‍​ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ നാ​മ​മാ​ത്ര​മാ​യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. വി​വാ​ഹ​മു​ട​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ച്ച​തോ​ടെ വി​വാ​ഹ ട്രി​പ്പു​ക​ളും ഇ​ല്ലാ​താ​യി. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാ​ത്രം സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് മാ​റി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സ്വ​കാ​ര്യ​ബ​സു​ട​മ​ക​ള്‍.