കൂ​ട്ടം തെ​റ്റി​യെ​ത്തി​യ കു​ട്ടി​ക്കൊ​ന്പ​നെ ഇ​ന്നു കോ​ന്നി​യി​ലേ​ക്കു മാ​റ്റും
Sunday, April 18, 2021 11:24 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ക​ഴി​യു​ന്ന കു​ട്ടി​ക്കൊ​ന്പ​നെ ഇ​ന്നു കോ​ന്നി​യി​ലേ​ക്കു മാ​റ്റും. അ​മ്മ​യി​ൽ നി​ന്നു കൂ​ട്ടം തെ​റ്റി മാ​ർ​ച്ച് 13നാ​ണ് വ​ഴി​ക്ക​ട​വ് പു​ത്ത​രി​പാ​ട​ത്തെ വ​ന​ത്തോ​ട് ചേ​ർ​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക്കൊ​ന്പ​നെ ക​ണ്ട​ത്. വ​ന​ത്തോ​ടു ചേ​ർ​ന്ന മൈ​താ​ന​ത്ത് പ​ന്തു ക​ളി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് കു​ട്ടി​ക്കൊ​ന്പ​ൻ ആ​ദ്യ​മെ​ത്തി​യ​ത്.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ പ​ല​ത​വ​ണ ആ​ന​യെ കാ​ട് ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കൂ​ട്ടി​ക്കൊ​ന്പ​ൻ നാ​ട്ടി​ലേ​ക്കു ത​ന്നെ തി​രി​കെ​യെ​ത്തി. ഇ​തോ​ടെ ഉ​ന്ന​ത വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​ക്കൊ​ന്പ​നെ നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഒൗ​ട്ട് പോ​സ്റ്റി​ലെ മു​റി​യി​ൽ പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് വ​നം വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​രു​ണ്‍ സ​ത്യ​ൻ നെ​ല്ലി​ക്കു​ത്ത് ക്വാ​ർ​ട്ടേ​ഴ്സി​ൽ ക്യാ​ന്പ് ചെ​യ്താ​ണ് ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി നോ​ക്കി​യി​രു​ന്ന​ത്. ഓ​രോ ദി​വ​സ​വും പ​ത്ത് ലി​റ്റ​ർ ലാ​ക്ടോ​ജ​നും ഗ്ലൂ​ക്കോ​സും മ​രു​ന്നു​ക​ളും ന​ൽ​കി​യാ​ണ് ഡോ​ക്ട​റും വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രും താ​ൽ​ക്കാ​ലി​ക വാ​ച്ച​ർ​മാ​രും 33 ദി​വ​സ​മാ​യി കൂ​ട്ടി​ക്കൊ​ന്പ​നെ സം​ര​ക്ഷി​ക്കു​ന്ന​ത്. നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് ക്വാ​ർ​ട്ടേ​ഴ്സി​ലെ മു​റി​യി​ലെ സി​മ​ന്‍റ് ത​റ​യി​ൽ രാ​ത്രി​യി​ൽ റ​ബ​ർ മാ​റ്റ് വി​രി​ച്ച് ന​ൽ​കി​യാ​ണ് പ​രി​പാ​ലി​ച്ച​ത്. ക്ഷീ​ണി​ത​നാ​യി​രു​ന്നെ​ങ്കി​ലും ഓ​രോ ദി​വ​സം ഏ​റെ ശ്ര​ദ്ധി​ച്ച് ആ​രോ​ഗ്യ സ്ഥി​തി വീ​ണ്ടെ​ടു​ത്തു.
തി​രു​വ​ന​ന്ത​പു​രം ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം കോ​ന്നി ആ​ന വ​ള​ർ​ത്തു കേ​ന്ദ്ര​ത്തി​ലേ​ക്ക് കു​ട്ടി​ക്കൊ​ന്പ​നെ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​ത്ര​യും ദൂ​രം സ​ഞ്ച​രി​ക്കാ​നു​ള്ള ആ​രോ​ഗ്യ സ്ഥി​തി​യി​ല്ലാ​ത്ത​ത് ആ​ശ​ങ്ക​യു​യ​ർ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു വ​യ​നാ​ട് മു​ത്ത​ങ്ങ ആ​ന വ​ള​ർ​ത്തു കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​നും നീ​ക്കം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ കോ​ന്നി​യി​ലേ​ക്കു ത​ന്നെ കൊ​ണ്ടു​പോ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ശീ​തീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യാണ് കു​ട്ടി​ക്കൊ​ന്പ​നെ കോ​ന്നി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കുക.