ഗ​ർ​ത്തം നി​ക​ത്തി പ​ഞ്ചാ​യ​ത്ത് അംഗവും സംഘവും
Wednesday, April 21, 2021 12:00 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ചെ​മ്പ​നോ​ട, മു​തു​കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു തി​രി​യു​ന്ന റോ​ഡ് ക​വ​ല​യ്ക്കു സ​മീ​പം രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം ക്വാ​റി വേ​സ്റ്റി​ട്ടു ന​ന്നാ​ക്കി പ​ഞ്ചാ​യ​ത്തു അം​ഗ​വും സം​ഘ​വും.
കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണി​വ​ർ.​ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് ത​റ​വ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​സ്റ്റി​ൻ രാ​ജ് പാ​റ​ത്ത​റ, കെ.​സി. മാ​ത്യു കാ​ലാ​യി​ൽ, ബേ​ബി വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​രാ​ണു സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി ഇ​ന്ന​ലെ റോ​ഡി​ലി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്ത​തു കാ​ര​ണം വെ​ള്ള​ക്കെ​ട്ടാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ക്കാ​ർ​ക്കാ​യി​രു​ന്നു കൂ​ടു​ത​ൽ ഭീ​ഷ​ണി. പെ​രു​വ​ണ്ണാ​മൂ​ഴി വൈ​ദ്യു​തി നി​ല​യം ക​രാ​റു​കാ​രാ​യ കെ​എ​സ്കെ ഗ്രൂ​പ്പാ​ണ് പ്ര​വ​ർ​ത്തി​ക്കാ​വാ​ശ്യ​മാ​യ ക്വാ​റി​വേ​സ്റ്റ് സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു ന​ൽ​കി​യ​ത്.