ഇ​ട​തു സ​ർ​ക്കാ​ർ പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന്
Wednesday, April 21, 2021 12:00 AM IST
കോ​ഴി​ക്കോ​ട്: തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​തു അ​ധ്യാ​പ​ക​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി മാ​ർ​ച്ചിൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ ഏ​പ്രി​ൽ മാ​സ​ത്തേ​ക്ക് മാ​റ്റി​യ​ത് കെ​എ​സ്ടി​എ യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണെ​ന്ന് കെഎസ്ടിയു.
കോ​വി​ഡ് അ​തി​തീ​വ്ര​മാ​യി പ​ട​ർ​ന്നു പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ൻ (കെ​എ​സ്ടി​യു) താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​
സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ. അ​സീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.​പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.