കോടഞ്ചേരി സി​എ​ച്ച്സി​യി​ൽ വാ​ക്സി​ൻ ക്ഷാ​മം
Wednesday, April 21, 2021 12:00 AM IST
കോ​ട​ഞ്ചേ​രി: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​ത് ജ​ന​ത്തി​നു ദു​രി​ത​മാ​യി. റ​ജി​സ്റ്റ​ർ ചെ​യ്ത് വാ​ക്സീ​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ മു​ന്നൂ​റോ​ളം പേ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങി. രാ​വി​ലെ ഏ​ഴി​ന് എ​ത്തി ക്യൂ ​നി​ന്ന​വ​ർ ഒ​ൻ​പ​തി​ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് 30 ഡോ​സ് വാ​ക്സീ​ൻ മാ​ത്ര​മേ സ്റ്റോ​ക്കു​ള്ളൂ എ​ന്ന് അ​റി​യു​ന്ന​ത്.
വാ​ക്സി​ൻ സ്റ്റോ​ക്കി​ല്ലാ​ത്ത​ത് മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​ത്ത ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ ജ​നം പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ഇ​ന്ന് വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.