ഇ​ന്നും നാ​ളെ​യും മാ​സ് ടെ​സ്റ്റിം​ഗ് ക്യാ​മ്പു​ക​ള്‍
Wednesday, April 21, 2021 12:02 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 21, 22 തീ​യ​തി​ക​ളി​ല്‍ കോ​വി​ഡ്-19 മാ​സ് ടെ​സ്റ്റിം​ഗ് ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണി​ത്. 40:60 എ​ന്ന നി​ര​ക്കി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.​
എ​ല്ലാ പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ലും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ 100 ടെ​സ്റ്റു വീ​തം ന​ട​ത്തും. സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ദി​വ​സം 200 ടെ​സ്റ്റ് വീ​ത​വും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ 300 ടെ​സ്റ്റു വീ​ത​വും സ​ര്‍​ക്കാ​ര്‍ ത്വ​ക് രോ​ഗ ആ​ശു​പ​ത്രി​യി​ല്‍ 100 ടെ​സ്റ്റു വീ​ത​വും ചെ​യ്യും. ജി​ല്ലാ ആ​ശു​പ​ത്രി,ജ​ന​റ​ല്‍ ആ​ശു​പ​ത്രി,സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദി​വ​സം 400 ടെ​സ്റ്റ് വീ​ത​വും സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 500 വീ​ത​വും ഐ​എം​സി​എ​ച്ചി​ല്‍ 300 വീ​ത​വും ടെ​സ്റ്റു​ക​ള്‍ ന​ട​ക്കും. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചെ​സ്‌​റ​റ് ഡി​സീ​സ​സി​ല്‍ 200 ടെ​സ്റ്റ് വീ​തം ചെ​യ്യും.
മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ക്യാ​മ്പി​ന്‍റെ ചു​മ​ത​ല നി​ര്‍​വ​ഹി​ക്കും. മാ​സ്സ് ടെ​സ്റ്റിം​ഗ് ക്യാ​മ്പി​ന് പു​റ​മെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ടീം ​ടെ​സ്റ്റി​ങ് ന​ട​ത്തും. ച​ന്ത​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ഡ്രൈ​വേ​ഴ്‌​സ് ഹ​ബ്, ബ​സ് സ്റ്റാ​ന്‍​ഡ്, ഹ​ര്‍​ബ​ര്‍, മാ​ളു​ക​ള്‍, അ​ന്യ​സം​സ്ഥാ​ന​ക്കാ​രു​ടെ ക്യാ​മ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ടീം ​ടെ​സ്റ്റിം​ഗ് ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ.​എം.​പി​യൂ​ഷ് അ​റി​യി​ച്ചു.​ക​ഴി​ഞ്ഞ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റ് മ​ഹാ​യ​ജ്ഞ​ത്തി​ല്‍ 42,920 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 40,000 ടെ​സ്റ്റു​ക​ളാ​യി​രു​ന്നു അ​ന്ന് ല​ക്ഷ്യ​മി​ട്ട​ത്.