പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ നി​രോ​ധ​നം അ​വ​ഗ​ണി​ച്ച് വാ​ഹ​ന​ങ്ങ​ളോ​ടു​ന്നു
Saturday, May 8, 2021 12:22 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി - പു​ന്ന​ക്ക​ൽ റോ​ഡി​ലു​ള്ള വ​ഴി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത നി​രോ​ധ​നം അ​വ​ഗ​ണി​ച്ചു നി​ര​വ​ധി ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന ഇ​തു വ​ഴി ക​ട​ന്നു പോ​കു​ന്നു. 45 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​മാ​യി ഉ​ണ്ടാ​ക്കി​യ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​ട​ർ​ന്നു​പോ​യി ജീ​ർ​ണി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.
4.85 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തി​രു​വ​മ്പാ​ടി - പു​ന്ന​ക്ക​ൽ റോ​ഡി​ലെ മൂ​ന്നു കി​ലോ​മീ​റ്റ​ർ റോ​ഡ് ര​ണ്ടു വ​ർ​ഷം മു​ൻ​പേ പൂ​ർ​ത്തി​യാ​യി​രു​ന്നു. ബാ​ക്കി​വ​രു​ന്ന 1.85 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് വ​ഴി​ക്ക​ട​വ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന 1.85 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​നു​ള്ളി​ലു​ള്ള ഈ ​പാ​ലം ഇ​പ്പോ​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്നി​ല്ല. പാ​ല​ത്തി​ന് വേ​റെ ടെ​ൻ​ഡ​റാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​ധ്യാ​പ​ക ഒ​ഴി​വ്
തി​രു​വ​മ്പാ​ടി: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള​തും ഐ​എ​സ്ഒ 9001 : 2015 അം​ഗീ​കാ​രം ല​ഭി​ച്ച​തു​മാ​യ മു​ക്കം മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ കോ​ള​ജി​ൽ കൊ​മേ​ഴ്സ്, ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. [email protected] 9745146993