മ​ട​ങ്ങി​യെ​ത്തി​യ​വ​രും പു​തു​സം​രം​ഭം തു​ട​ങ്ങി​യ​വ​രും വെ​ട്ടി​ല്‍
Monday, May 10, 2021 12:17 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ജീ​വ​നും ജീ​വി​ത​വും ക​വ​ര്‍​ന്നെ​ടു​ത്ത കോ​വി​ഡി​നു മു​ന്നി​ല്‍ പ​ക​ച്ച് പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​തു​സം​ര​ഭ​ക​ര്‍. ചെ​റു​തും വ​ലു​ത​മാ​യ വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​വ​ര്‍ ക​ര​ക​യ​റി വ​രു​മ്പോ​ഴാ​ണ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ അ​ടി​തെ​റ്റി​യ​ത്.
കോ​വി​ഡ് കാ​ല​ത്തു നാ​ട്ടി​ലേ​ക്ക് എ​ത്തി​യ പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ക​ടു​ത്ത ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. മി​ക്ക ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​വ​രും തി​രി​ച്ചു​പോ​കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.​
ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സൗ​ദി അ​റേ​ബ്യ​യും യു​എ​ഇ​യു​മാ​ണ് യാ​ത്രാ വി​ല​ക്കി​ല്‍ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പ​ല​ര്‍​ക്കും തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​
വി​ദ​ഗ്ധ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും.​തി​രി​ച്ചു​പോ​വാ​ന്‍ ക​ഴി​യാ​തെ വ​രു​മ്പോ​ള്‍ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ല​ര്‍​ക്കും പ​ങ്കു​വ​യ്ക്കാ​നു​ള്ള​ത്. ഒ​ന്നാം കോ​വി​ഡ് കാ​ല​ത്ത് തി​രി​ച്ചെ​ത്തി ചെ​റി​യ വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും വെ​ട്ടി​ലാ​യി.
പ​ല​രും ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്തും പ്ര​വാ​സി ജീ​വി​ത​ത്തി​ല്‍ നി​ന്നു​ള്ള മി​ച്ചം വ​ച്ചു​മാ​ണ് സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. വ​സ്ത്ര​വ്യാ​പാ​രം, ചെ​രു​പ്പു​നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഏ​റെ​യും.
വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ക​ഴി​ഞ്ഞ​മാ​സം വ​രെ തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് വ​ന്നി​റ​ങ്ങി​യ​ത് 8,33,550 പ്ര​വാ​സി​ക​ളാ​ണ്. വ​രും​നാ​ളി​ല്‍ ഇ​വ​രു​ടെ​യെ​ണ്ണം പ​ത്തു​ല​ക്ഷം ക​വി​യു​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്.
തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ വി​ദേ​ശ​ത്തു​നി​ന്ന് 7,18,420 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 1,15,130 പേ​രു​മാ​ണ് നോ​ര്‍​ക്ക​യു​ടെ ക​ണ​ക്കു​പ്ര​കാ​രം കോ​വി​ഡി​നു​ശേ​ഷം സം​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്.​ഈ ലി​സ്റ്റ് പൂ​ർ​ണ​മാ​യി​ട്ടി​ല്ല.​അ​തു​കൊ​ണ്ടു​ത​ന്നെ തൊ​ഴി​ല്‍​ര​ഹി​ത​രു​ടെ എ​ണ്ണം ഇ​നി​യും വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത.
ഏ​പ്രി​ല്‍ വ​രെ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 2.38 ല​ക്ഷം പേ​രും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഒ​ന്ന​ര​ല​ക്ഷം പ്ര​വാ​സി​ക​ളു​മാ​ണ് മ​ട​ങ്ങി എ​ത്തി​യ​ത്. തി​രി​ച്ചെ​ത്തി​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ജോ​ലി ന​ഷ്ട​പ്പെ​ട്ട് എ​ത്തി​യ​വ​രാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ തി​രി​ച്ചെ​ത്തി​യ​ത്.
കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ന് പി​ന്നാ​ലെ മി​ക്ക ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​വ​രും തി​രി​ച്ചു​പോ​വാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.
ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക് യു​എ​ഇ ആ​ദ്യം മേ​യ് നാ​ല് വ​രെ​യും പി​ന്നീ​ട് 12 വ​രെ​യും നീ​ട്ടി​യി​രു​ന്നു. ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത് അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി​യി​ട്ടു​ണ്ട്.
ഇ​തോ​ടെ നാ​ട്ടി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ തൊ​ഴി​ല്‍ തേ​ടു​ക​യാ​ണ് പ്ര​വാ​സി​ക​ള്‍.