വ്യാ​പ​നം കൂ​ടി​യ വാ​ർ​ഡു​ക​ളി​ൽ ഓ​ക്സി​ജ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം: മു​സ്‌ലിം ലീ​ഗ്
Monday, May 10, 2021 12:19 AM IST
കു​റ്റ്യാ​ടി:​ കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി വ്യാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ കു​റ​വ് മൂ​ലം ഒ​രു​പാ​ട് കോ​വി​ഡ് രോ​ഗി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.
ഓ​ക്സി​ജ​നുവേ​ണ്ടി വ​ൻ​കി​ട ഹോ​സ്പി​റ്റ​ലു​ക​ളി​ലേ​ക്ക് രോ​ഗി​ക​ൾ​ക്ക് പോ​വേ​ണ്ട സ്ഥി​തി ആ​ണു​ള്ള​തെ​ന്ന് മു​സ്‌ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​മ്മ​ദ് പു​ന്ന​ക്ക​ൽ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ വി​ത​ര​ണം വ്യാ​പ​ക​മാ​ക്കു​ന്നി​ല്ലെ​ങ്കി​ൽ കൂ​ട്ട ജീ​വ​ഹാ​നിവ​രെ വ​രാ​ൻ സാ​ധ്യ​ത ഉ​ണ്ട്.
അ​തി​നാ​ൽ ത​ദ്ദേ​ശ സ്വ​യം​ഭര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യ വാ​ർ​ഡു കേ​ന്ദ്ര​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്കുവേ​ണ്ടി സ​ർ​ക്കാ​ർ ആശുപത്രിക​ളു​ടെ​യും സ്വകാര്യ ആശുപത്രിക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ർ​ആ​ർ​ടി വ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടു കൂ​ടി ഓ​ക്സി​ജ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ാനാ​വ​ശ്യ​മാ​യ അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.