കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ടെ​ലി മെ​ഡി​സി​ൻ സേ​വ​നം
Tuesday, May 11, 2021 12:00 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക അ​ക​റ്റാ​നും ചി​കി​ത്സ​ക്കു​മാ​യി ജി​ല്ല​യി​ൽ ടെ​ലി മെ​ഡി​സി​ൻ സേ​വ​നം. ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്ന് ആ​രം​ഭി​ച്ച സേ​വ​ന​ത്തി​ലൂ​ടെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും ആ​ശു​പ​ത്രി​യി​ൽ പോ​കാ​തെ ത​ന്നെ ഡോ​ക്ട​ർ​മാ​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കു​ക​യും തു​ട​ർ ചി​കി​ത്സ നേ​ടു​ക​യും ചെ​യ്യാം.
ആ​ശു​പ​ത്രി​യി​ൽ പോ​യി ചി​കി​ത്സ തേ​ടു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​നാ​വും. രോ​ഗ പ്ര​ശ്ന​ങ്ങ​ൾ, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ തു​ട​ങ്ങി രോ​ഗി​യു​ടെ എ​ല്ലാ അ​സു​ഖ​ങ്ങ​ൾ​ക്കും ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭി​ക്കും. വാ​ട്‌​സ്ആ​പ്പ് വോ​യ്സ്, വീ​ഡി​യോ കാ​ൾ വ​ഴി ഡോ​ക്ട​ർ നേ​രി​ട്ട് സം​സാ​രി​ക്കും. രോ​ഗി​യി​ൽ നി​ന്നും രോ​ഗ​സ്ഥി​തി മ​ന​സി​ലാ​ക്കി ഡോ​ക്ട​ർ മ​രു​ന്നു​ക​ളു​ടെ കു​റി​പ്പ് ഫോ​ണി​ലേ​ക്ക് അ​യ​ക്കും.
സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​വ​ർ തു​ട​ർ​ന്ന് സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും അ​ടി​യ​ന്ത​ര ഘ​ട്ട​മെ​ങ്കി​ൽ ഹോ​സ്പി​റ്റ​ൽ, ട്ര​യേ​ജ് സെ​ന്റ​ർ എ​ന്നി​വ​യി​ലേ​ക്ക് മാ​റ്റാ​നും നി​ർ​ദ്ദേ​ശം ന​ൽ​കും. 8593000424, 8593000425, 8593000426 എ​ന്നി ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. എ​ല്ലാ​ദി​വ​സ​വും മു​ഴു​വ​ൻ സ​മ​യ​വും സേ​വ​നം ല​ഭ്യ​മാ​കും. ദി​വ​സേ​ന 50 ല​ധി​കം പേ​രാ​ണ് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.