മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​മു​ന്നേ​റ്റ​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ല്ക​ണ​മെ​ന്ന് കി​സാ​ൻ​സ​ഭ
Tuesday, May 11, 2021 12:02 AM IST
കൂ​രാ​ച്ചു​ണ്ട്: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ നി​ല​വാ​രം കു​റ​ഞ്ഞ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ ദേ​ശീ​യ പ്ര​സ്ഥാ​ന​മാ​യ കോ​ൺ​ഗ്ര​സ് ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി കി​സാ​ൻ സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ൺ​ലൈ​ൻ യോ​ഗം എ​ഐ​സി​സി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വി​ല്ലാ​യ്മ കൊ​ണ്ടു നാ​ലു​ല​ക്ഷ​ത്തോ​ളം പേ​ർ രാ​ജ്യ​ത്ത് മ​രി​ക്കാ​നി​ട​യാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​വേ​ണ്ടി ലോ​ക​ത്തോ​ട് യാ​ചി​ക്കേ​ണ്ട ഗ​തി​കേ​ടി​ലെ​ത്തി​ച്ച കേ​ന്ദ്ര​ഭ​ര​ണം അ​പ​മാ​ന​ക​ര​മാ​ണ്. ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തെ മു​ൻ​കൂ​ട്ടി ക​ണ്ട് നേ​രി​ടാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ല്ല. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും രാ​ഷ്ട്ര​ങ്ങ​ളു​ടേ​യും മു​ന്ന​റി​യി​പ്പി​നെ ഇ​ന്ത്യ അ​വ​ഗ​ണി​ച്ച​തി​നാ​ൽ പ്രാ​ണ​വാ​യു​പോ​ലും ല​ഭി​ക്കാ​തെ ആ​യി​ര​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ മ​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും കേ​ന്ദ്ര​മ​ന്ത്രി​മാ​ർ ത​യ്യാ​റാ​കു​ന്നി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​ജെ​പി വി​രു​ദ്ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളേ​യും ഇ​ത​ര സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രേ​യും യോ​ജി​പ്പി​ച്ച് മോ​ദി ഭ​ര​ണ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത് വ​ൻ ജ​ന​മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ ദേ​ശീ​യ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യ്യാ​റാ​ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
പ്ര​ഫ. ജോ​ബ് കാ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ഡി. തോ​മ​സ്, സൂ​ര്യ​നാ​രാ​യ​ൺ, അ​ബ്ദു​ൾ അ​സീ​സ്, സു​ന്ദ​രേ​ശ​ൻ വൈ​ദ്യ​ർ, കെ.​പി. കൃ​ഷ​ണ​ൻ​കു​ട്ടി, ക്ല​മ​ന്‍റ് മാ​ത്യു, എം.​സി. കു​ര്യാ​ക്കോ​സ്, സി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, പി. ​സു​ധാ​ക​ര​ൻ, ഭാ​സ്ക​ര​ൻ കി​ടാ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.