കോ​നൂ​ര്‍​ക​ണ്ടി​യി​ല്‍ ആ​ന​യ്ക്കു പുറ​കേ പു​ലി​യും; ഭ​യ​ന്ന് നാ​ട്ടു​കാ​ർ
Saturday, May 15, 2021 12:30 AM IST
താ​മ​ര​ശേ​രി: കോ​നൂ​ര്‍​ക​ണ്ടി​യി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷം. ആ​ന​യും പു​ലി​യു​മു​ള്‍​പ്പെ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി താ​ണ്ഡ​വ​മാ​ടു​ന്നു. ദി​വ​സ​ങ്ങ​ളോ​ള​മാ​യി പ​ത്തോ​ളം ആ​ന​ക​ള്‍ നാ​ട്ടി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് പു​ലി കൂ​ടി നാ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.
പു​ലി​യു​ടെ കാ​ല്‍​പ്പാ​ട് പ​തി​ഞ്ഞ ഭാ​ഗ​ത്ത് അ​ധി​കൃ​ത​ര്‍ കാ​മ​റ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ന്ന് നാ​ട്ടു​കാ​ര്‍ വീ​ട്ടി​നു​ള്ളി​ല്‍ ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. കാ​മ​റ സ്ഥാ​പി​ച്ച​ത​ല്ലാ​തെ പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ടു സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ നാ​ട്ടു​കാ​ര്‍​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്. കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി വി​ള ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ കാ​ട്ടി​ലേ​ക്കു തി​രി​ച്ചു വി​ടാ​നു​ള്ള ശ്ര​മ​മൊ​ന്നും വ​ന​പാ​ല​ക​ര്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​യ​രു​ന്നു​ണ്ട്.
ആ​ന​ക​ളെ തു​ര​ത്താ​ന്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ​വ​രി​ല്ലെ​ന്നും അ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് വ​ന​പാ​ല​ക​ര്‍ പ​റ​യു​ന്ന​ത്. തേ​ങ്ങ​യ​ട​ക്ക​മു​ള്ള കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല​യി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍ വ​ല​യു​ന്ന സ​മ​യ​ത്താ​ണ് ഇ​ടി​ത്തീ​പോ​ലെ വ​ന​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ജീ​വ​ഹാ​നി വ​രെ സം​ഭ​വി​ച്ചി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ല. രണ്ടാഴ്ച മുന്പാണ് വടക്കേതടത്തിൽ സെബാസ്റ്റ്യൻ എന്ന കർഷകൻ ആനയുടെ ആക്രമണത്തിൽ മരിച്ചത്.
ആ​ന​ക്കൂ​ട്ട​ത്തെ എ​ത്ര​യും വേ​ഗം കാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വി​ട​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ന് വ​നാ​ര്‍​ത്തി​യി​ല്‍ കി​ട​ങ്ങു​ക​ളും ഫെ​ന്‍​സി​ഗും വ​ലി​യ മ​തി​ലു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.