മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, May 16, 2021 12:48 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ആ​റി​ൽ പെ​ട്ട മു​തു​കാ​ട് സീ​ത​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു.
കു​റു​മ​ർ​ക​ണ്ടി മി​നി​യു​ടെ കു​ല​ച്ച നാ​ൽ​പ്പ​തോ​ളം വാ​ഴ​ക​ൾ പാ​ടെ ച​വി​ട്ടി മെ​തി​ച്ചു.
സ​മീ​പ​വാ​സി​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും ആ​ന​ക​ൾ നാ​ശം വ​രു​ത്തി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം ജ​യേ​ഷ് മു​തു​കാ​ട് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.