രക്തദാന ക്യാ​മ്പ് ന​ട​ത്തി
Sunday, May 16, 2021 12:48 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ംഗിന്‍റെ​യും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക്‌ ഷോ​പ്പ്സ് കേ​ര​ള കോ​ഴി​ക്കോ​ട് പു​തി​യ പാ​ലം യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട് മാ​തൃ - ശി​ശു ആശുപത്രി ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ച് രക്തദാന ക്യാ​മ്പ് ന​ട​ത്തി. ഐ​എം​എ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​നും കോ​ർ​പ​റേ​ഷ​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​റും ആ​യ ഡോ. ​പി.​എ​ൻ. അ​ജി​ത ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ഴി​ക്കോ​ട്ഐ​എം​എ​ജൂ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ബി. വേ​ണു​ഗോ​പാ​ല​ൻ, കേ​ര​ള ഐ​എം​എ. ഹെ​ൽ​ത്ത് സ്കീം ​സെ​ക്ര​ട്ട​റി ഡോ. ​റോ​യ് ആ​ർ. ച​ന്ദ്ര​ൻ, കോ​ഴി​ക്കോ​ട് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ങ്ങ് ക​ൺ​വീ​ന​ർ ഡോ. ​ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, മാ​തൃ - ശി​ശു ഹോ​സ്പി​റ്റ​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​അ​ബ്ബാ​സ്, മാ​തൃ - ശി​ശു ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്ക് ഓ​ഫീ​സ​ർ ഡോ. ​അ​ഫ്സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.