കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ്
Sunday, May 16, 2021 11:52 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ് ആ​ശ്വാ​സ​മാ​കു​ന്നു. വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന 300 ൽ ​അ​ധി​കം രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ഹാ​യം ന​ൽ​കു​ന്ന​തി​നാ​യാ​ണ് പ​ഞ്ചാ​യ​ത്ത് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജ​ലീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റാ​ഫ് ന​ഴ്സ് ര​മ്യ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക നീ​തു എ​ന്നി​വ​രാ​ണ് മെ​ഡി​ക്ക​ൽ ടീ​മി​നെ ന​യി​ക്കു​ന്ന​ത്.
സ്വ​ന്തം ഓം​മി​നി​വാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ വി​വേ​കാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​ണ് മൊ​ബൈ​ൽ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന സ​മ​യം. രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളെ​ല്ലാം മൊ​ബൈ​ൽ യൂ​ണി​റ്റി​ൽ ല​ഭ്യ​മാ​ണ്. സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ വാ​ർ​ഡ് അം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. മൊ​ബൈ​ൽ ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, മെം​ബ​ർ ഷൗ​ക്ക​ത്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​റ​ഹി​മാ​ൻ, ജെ.​എ​സ്. ര​ഞ്ജി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.