വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ഇ​ന്ന്
Sunday, May 16, 2021 11:52 PM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ക്കും. 200 പേ​ർ​ക്കു​ള്ള വാ​ക്സി​നാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ​യാ​ണ് ക്യാ​മ്പ്.
കോ​വി​ൻ സൈ​റ്റി​ലെ ഷെ​ഡ്യൂ​ൾ​ഡ് ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ. 18 നും 45 ​വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കോ- ​മോ​ർ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്ത​തി​ൽ ജി​ല്ല​യി​ൽ നി​ന്നും ക​ൺ​ഫ​ർ​മേ​ഷ​ൻ കി​ട്ടി​യാ​ൽ മാ​ത്ര​മേ വാ​ക്സി​നേ​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളൂ.
ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ആ​യ​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് എ​ഫ്എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.